എസ് രാജേന്ദ്രനെതിരെ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് സി വി വർഗീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. മണിയുടെ നാടൻപ്രയോഗങ്ങളും ആംഗ്യങ്ങളും കേരള സമൂഹം അംഗീകരിച്ചതാണ്. എംഎം മണിയുടെ പദപ്രയോഗത്തെ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തു. എസ് രാജേന്ദ്രൻ സിപിഐഎമ്മിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്നും സി വി വർഗീസ് പറഞ്ഞു. ദേവികുളം മുൻ എം എൽ എയും സിപിഐഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ കഴിഞ്ഞ ആഴ്ചയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

ഇതിന് പിന്നാലെ മൂന്നാറിൽ നടന്ന സിപിഐഎമ്മിന്റെ പൊതുയോഗത്തിലാണ് എം എം മണിയുടെ ഭീഷണി. പാർട്ടി ആനുകൂല്യത്തിൽ എംഎൽഎ ആയ രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദി കാണിക്കണം. പാർട്ടിയെ വെല്ലുവിളിച്ചാൽ തീർത്തു കളയുമെന്നും പ്രസംഗത്തിനിടയിൽ എംഎം മണിയുടെ ആംഗ്യം. രാജേന്ദ്രൻ ആർഎസ്എസിലോ, ബിജെപിയിലോ ചേർന്നാലും സിപിഎമ്മിന് ഒന്നും സംഭവിക്കില്ലന്നും പാർട്ടിയിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ താനാണെങ്കിലും തല്ലിക്കൊല്ലണമെന്നും എംഎം മണി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...