ചെങ്ങന്നൂര്‍ : മതേതര രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കുത്സിത ശ്രമത്തെ ഗാന്ധിയന്‍ സമരത്തിലൂടെ എതിര്‍ത്ത് തോര്‍പ്പിക്കണമെന്ന് ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡണ്ടും മുന്‍ മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ആഹ്വാനം ചെയ്തു. ഗവര്‍ണര്‍ ഭരണഘടനാ സംരക്ഷകന്‍ ആകണമെങ്കില്‍ മതേതരത്വത്തിന് പോറലേല്‍ക്കാതെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളാപ്രദേശ് ഗാന്ധി ദര്‍ശന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ബില്‍ ഭേദഗതി നിയമത്തിനെതിരായി ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ കെ.ബി.യശോധരന്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സി.ആര്‍.ജയപ്രകാശ്. അഡ്വ.ഡി.വിജയകുമാര്‍, കറ്റാനം ഷാജി, അഡ്വ. എബി കുര്യാക്കോസ്, അഡ്വ. സോജി മെഴുവേലി, സി.കെ.വിജയയകുമാര്‍, തോമസ് റ്റി തോമസ്, വേണു മുളക്കുഴ, സണ്ണി കുരുവിള, കൃഷ്ണകുമാരി അനില്‍, കെ.പി.ശശിധരന്‍, ജയ്‌സണ്‍ ചാക്കോ, ബാബു വെണ്മണി, അംജീഖാന്‍, സിബി സജി, മഠത്തില്‍ ഷുക്കൂര്‍, രാജേഷ് വെച്ചൂരേത്ത്, അലക്‌സ് നൈനാന്‍, സുനില്‍ കോമ്പ്രാട്ട്, സന്തോഷ് കാരയ്ക്കാട്, സന്തോഷ് മാണിക്കശ്ശേരി, അജിത്ത് പഴവൂര്‍, ഹരി കുട്ടംപേരൂര്‍, അലക്‌സ് മാത്യു, എ.പി.ഷാജഹാന്‍, മോഹന്‍ മുളക്കുഴ, എം.കെ.മുരളീധര്‍, സജു ജേക്കബ്, വിജയന്‍ മുളക്കുഴ, ജേക്കബ് കുറ്റിക്കല്‍, രാജേഷ് പാണാവള്ളി, ഷൗക്കത്ത് വള്ളികുന്നം, മുഹമ്മദ് അസ്‌ലം, കാവില്‍ നിസ്സാം, ആര്‍.വി.ഇടവന, രവി മറ്റത്തില്‍, ജോണ്‍ നൈനാന്‍ വര്‍ഗീസ്, അമ്പിളി സുരേഷ്, സുമിത്രന്‍, ലിജോ ഈറയില്‍ എന്നിവര്‍ പ്രസംഗിച്ചു.