ഭിന്നശേഷിക്കാർക്കെതിരെ സൈബർ ആക്രമണം : പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി ഭിന്നശേഷിക്കാർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അറിയിച്ചു. ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ ലക്ഷ്യമിട്ട് വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് അധിക്ഷേപകരമായ കമന്‍റ്കൾ പോസ്റ്റ് ചെയ്ത ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പിന്നീട് അവ ഡിലീറ്റ് ചെയ്ത് കളയുന്ന പ്രവണത വ്യാപകമാകുന്നതായി ചൂണ്ടിക്കാട്ടി അക്ഷയ് എന്നയാള്‍ നേരത്തെ പരാതി നൽകിയിരുന്നു.

ജില്ലാ പോലീസ് മേധാവിക്ക് നൽകിയ ഈ പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തരം സംഭവങ്ങൾ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പരാതികൾ ലഭിക്കുന്ന പക്ഷം അതിന്മേൽ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ വഴി കമന്‍റ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കണ്ടെത്താനും സൈബർ നിയമപ്രകാരം കർശന നടപടിയെടുക്കാനുമുള്ള നീക്കങ്ങൾക്കാണ് ഇതിലൂടെ തുടക്കമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...