സൈബർ ആക്രമണം , ജീവിക്കാൻ അനുവദിക്കുന്നില്ല ; തൃശൂരിലെ തിയറ്റർ ഉടമ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തനിക്ക് എതിരെ വര്‍ഷങ്ങളായി കടുത്ത സൈബര്‍ ആക്രമണം നടക്കുകയാണെന്ന് വെളിപ്പെടുത്തി തൃശൂരിലെ ഗിരിജ തിയേറ്റര്‍ ഉടമ ഡോ. ഗിരിജ. ബുക്ക് മൈ ഷോയില്‍ തിയേറ്ററിന്റെ പേരില്ലെന്നും, 12ലേറെ തവണ തിയേറ്ററിന്റ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ചുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ഗിരിജ ആരോപിക്കുന്നു. ‘ബുക്ക് മൈ ഷോയില്‍ എന്റെ തിയേറ്ററിന്റെ പേരില്ല. എനിക്ക് ആശ്രയിക്കാന്‍ സാധിക്കുന്നത് ഫേസ്ബുക്കും വാട്സ്ആപ്പുമാണ്. 2018 മുതലാണ് സൈബര്‍ അറ്റാക്ക്. എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചാണ് അക്രമണങ്ങള്‍ക്കു തുടക്കം. എനിക്കു നേരെ വ്യക്തിപരമായ ആക്രമണമാണെന്നോര്‍ത്ത് ഞാന്‍ വേറൊരു ടീമിന് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഏല്‍പ്പിച്ചു. പക്ഷേ അവരുടെ അക്കൗണ്ടും പൂട്ടിച്ചു. പന്ത്രണ്ട് അക്കൗണ്ടുകള്‍ ഇതുവരെ പൂട്ടിച്ചു’. ‘ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്ട്‌സാപ്പും വഴിയാണ് ഞാന്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

‘മധുര മനോഹര മോഹം’ എന്ന സിനിമയെ നന്നായി പ്രമോട്ട് ചെയ്യുന്ന സമയത്തും എനിക്കെതിരെ അശ്ലീല സന്ദേശങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തുന്നു. ഇതിനു പിന്നില്‍ ആരാണെന്ന് പോലീസിനും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. ആരുടെയും പിന്തുണയുമില്ല. ഏത് സിനിമയാണ് തന്റെ തിയേറ്ററില്‍ ഉള്ളതെന്ന് ജനങ്ങളെ അറിയിക്കാന്‍ തനിക്ക് ഒരു മാര്‍ഗവും ഇല്ലാതായി. ‘ഒരു മാഫിയയാണ് ഇതിന് പിന്നില്‍. ചില നിര്‍മാതാക്കള്‍ക്ക് എനിക്ക് സിനിമ നല്‍കുവാനും ഭയമാണ്. സൈറ്റ് ഒന്നുമില്ലാതെ നിങ്ങള്‍ക്ക് എങ്ങനെ പടം നല്‍കുകയെന്നാണ് അവര്‍ ചോദിക്കുന്നത്. അതിന് ധൈര്യം കാണിച്ചത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനുമാണ്. അവര്‍ മാത്രമാണ് വാക്കുകള്‍ കൊണ്ടൊരു ആത്മവിശ്വാസം തന്നത്. ഇങ്ങനെ ഉപദ്രവിക്കുന്നത് കഷ്ടമാണ്. സഹിക്കാനാകുന്നില്ല’ ഡോ. ഗിരിജ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...