ദീപികക്കെതിരെ സൈബര്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഗണേശ ചതുര്‍‌ത്ഥിക്ക് മുന്നോടിയായി വെള്ളിയാഴ്ച മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടി രൺവീർ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഈ മാസം വരവേൽക്കാൻ പോകുകയാണ് ഇരുവരും. എന്നാല്‍ ദീപിക താലിമാല ധരിക്കാതെയാണ് എത്തിയത് എന്നതില്‍ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍. ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹിതയായ ശേഷം അണിയുന്ന ആഭരണം എന്തുകൊണ്ട് ദീപിക അണിയുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ ചോദ്യം. “ഏറെ പണമുണ്ടാക്കിയിട്ടും ഒരു മംഗളസൂത്രം ധരിക്കാനുള്ള പണം ഇല്ലെ, ക്ഷേത്രത്തില്‍ വരുമ്പോഴെങ്കിലും അത് ധരിച്ചൂടെ, ഇവരാണ് തനിഷ്ക് പോലെയുള്ള ആഭാരണത്തിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ എന്ന് ഓര്‍ക്കണം” ഒരു എക്സ് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. ഇതിന്‍റെ ചുവടുവച്ച് ദീപികയ്ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

“മംഗളസൂത്രം പല ഹൈന്ദവ സംസ്‌കാരങ്ങളിലും നിർബന്ധമായ ഒരു സംഗതിയല്ല, എന്നാല്‍ ക്ഷേത്രങ്ങളിൽ ധരിക്കേണ്ടത് നെറ്റിയിലെ കുങ്കുമമാണ് അത് എവിടെ ? എന്നാണ് ഒരാളുടെ ചോദ്യം. അതേ സമയം ദീപികയെ പിന്തുണച്ചും കമന്‍റ് വരുന്നുണ്ട് “പാരമ്പര്യങ്ങൾ എന്നത് നിര്‍ബന്ധമായി പിന്തുടരണം എന്നൊന്നും ഇല്ല, ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മംഗളസൂത്രം നിർബന്ധമല്ല. ആരെങ്കിലും പാരമ്പര്യം പിന്തുടരാനോ പിന്തുടരാതിരിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ കുടുംബത്തിന് ഒരു പ്രശ്നവും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ്” ദീപികയ്ക്ക് പിന്തുണയുമായി ഒരു പോസ്റ്റ് പറയുന്നു. “ഗർഭിണിയായ സ്ത്രീയെ ഇന്‍റര്‍നെറ്റില്‍ ദ്രോഹിക്കുന്നതിന് പകരം നിങ്ങളുടെ സ്വന്തം കാര്യം നോക്ക്” എന്നാണ് ദീപികയ്ക്ക് പിന്തുണ നല്‍കുന്ന ഒരു എക്സ് പോസ്റ്റ്. ഗണേശ ചതുര്‍ത്ഥിയുടെ ആദ്യ ദിനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അമ്മയാകാൻ പോകുന്ന ദീപികയും രൺവീറും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രപരിസരത്ത് പ്രവേശിക്കുമ്പോൾ ദമ്പതികളെ പാപ്പരാസികള്‍ വളഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...