ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിച്ചേർന്നതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബർ ആക്രമണം. മിസ്രിക്കും അദ്ദേഹത്തിന്റെ മകൾക്കും നേരെയാണ് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ അധിക്ഷേപം ഉയർന്നത്. ഇതേത്തുടർന്ന് വിക്രം മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാർത്താസമ്മേളനം നടത്തി രാജ്യത്തെ അറിയിച്ചിരുന്നത് വിദേശകാര്യ സെക്രട്ടറിയായിരുന്ന വിക്രം മിസ്രിയാണ്. മൂന്നു ദിവസത്തിലേറെ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ശനിയാഴ്ച (മെയ് 10) വൈകിട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയ കാര്യവും മിസ്രിയാണ് രാജ്യത്തെ അറിയിച്ചത്.
എന്നാൽ ഇതിനുശേഷവും പാകിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ച് വെടിവെയ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിക്രം മിസ്രിക്ക് നേരെ സൈബറിടത്തിൽ ആക്രമണം രൂക്ഷമായത്. വഞ്ചകൻ, ദേശദ്രോഹി, നാണം കെട്ടവനും കുടുംബവും എന്നു തുടങ്ങിയ അധിക്ഷേപങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബറിടങ്ങളിൽ നിറഞ്ഞത്. അഭിഭാഷക വിദ്യാർത്ഥിനിയായ വിക്രം മിസ്രിയുടെ മകൾ റോഹിൻഗ്യകൾക്കു വേണ്ടി നടത്തിയ ഇടപെടലാണ് അധിക്ഷേപത്തിന് ഇടയാക്കിയത്. മിസ്രിയുടെ മകളുടെ പൗരത്വത്തെയും ചിലർ ചോദ്യം ചെയ്തിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.