സൈബർ അധിക്ഷേപം : പി.കെ. ശ്രീമതി നൽകിയ പരാതിയിൽ അന്വേഷണം ഐജിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച് താൻ പെൻഷൻ കൈപ്പറ്റിയെന്ന വ്യാജപ്രചാരണം നടത്തിയവർക്കു മാപ്പില്ലെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. അഭിമാനത്തിനു ക്ഷതമേൽപ്പിച്ചവർക്കെതിരേ മാനനഷ്ടത്തിനു കേസ് നൽകും. വ്യാജപ്രചാരണത്തെത്തുടർന്ന് മാനസികമായി പ്രശ്നത്തിലായി. ഒരു പൊതുപ്രവർത്തകയുടെ നേരേ പൊടിപ്പും തൊങ്ങലുംവെച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഈ പ്രായത്തിലും കേൾക്കേണ്ടിവന്നു. സമൂഹത്തിൽ അവമതിപ്പുണ്ടാക്കുകയെന്ന ദുരുദ്ദേശ്യമായിരുന്നു ഇതിനുപിന്നിലെന്നതിൽ സംശയമില്ല.

വാർത്ത നൽകുന്നതിനുമുൻപ് തന്റെഭാഗം ആരും ചോദിച്ചില്ല, വസ്തുത പരിശോധിച്ചില്ല. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് തൃശ്ശൂരിലെ മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയുടെ പേര് പി.കെ. ശ്രീമതിയെന്നാണെന്നും അവരാണ് പെൻഷൻ വാങ്ങിയതെന്നും അവരുടെ മകൻതന്നെ വെളിപ്പെടുത്തിയത്. അതോടെയാണ് സമാധാനമായത്. ഇനിയൊരു സഹോദരിക്കും ഇങ്ങനെയൊരനുഭവം ഉണ്ടാവാത്തതരത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് ആഗ്രഹം. ജനം ടി.വി., ഭാരത് െെലവ്, കർമ ന്യൂസ്, സുദിനം സായാഹ്നപത്രം, ചില ഒാൺലൈൻ വെബ്െെസറ്റുകൾ എന്നിവയാണ് വാർത്തനൽകിയതെന്ന് അവർ പറഞ്ഞു. മുൻമന്ത്രി പി.കെ. ശ്രീമതിക്കുനേരേയുണ്ടായ സൈബർ ആക്രമണം സംബന്ധിച്ച പരാതി സൈബർ ഓപ്പറേഷൻസ് ഐ.ജി. പി. പ്രകാശ് അന്വേഷിക്കും.

സമൂഹികമാധ്യമങ്ങളിലടക്കം നേരിടുന്ന വ്യാജപ്രചാരണത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‌പി.കെ. ശ്രീമതി വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് പരാതിനൽകിയിരുന്നു. അടിയന്തര നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. തുടർന്നാണ് അന്വേഷണത്തിന് സൈബർ വിഭാഗം ഐ.ജിക്ക് നിർദേശം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...