സിപിഎം പ്രവർത്തകർ അടിച്ചുതകർത്ത കാർ നന്നാക്കാൻ പണം നൽകി ഇ.ഡി ; കാർ പുറത്തിറക്കി ഉടമസ്ഥൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത കാർ നന്നാക്കുമെന്ന വാഗ്ദാനം സിപിഎം മറന്നപ്പോൾ ഇ.ഡി വാക്കുപാലിച്ചു. ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി. വലിയ കേടുപാടുകളുണ്ടായ കാറിന്റെ ഉടമ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജിന് 1.75 ലക്ഷം രൂപ കഴിഞ്ഞ ദിവസം കൈമാറി. മറ്റു 2 ഡ്രൈവർമാർക്കും വർക്‌ഷോപ്പിൽ ചെലവായ തുക മുഴുവനായി നൽകി. ഇ.ഡിയിൽനിന്ന് 1.75 ലക്ഷം രൂപ ലഭിച്ചതോടെ 3 ദിവസം മുൻപ് ശ്യാംരാജ് തന്റെ കാർ കിളിമാനൂരിലെ വർക്‌ഷോപ്പിൽനിന്നു പുറത്തിറക്കി.

തിരുവനന്തപുരം നഗരത്തിൽ ടാക്സി ഓട്ടം പുനഃരാരംഭിക്കുകയും ചെയ്തു. മറ്റു 2 കാറുകൾക്കും ഇൻഷുറൻസ് തുകയ്ക്കു ശേഷം അറ്റകുറ്റപ്പണിക്ക് ചെലവായ പണമാണ് ഇ.ഡി നൽകിയത്. മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ.ഡി.ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിലാണ് 3 കാറുകൾ തകർന്നത്. കാറിന്റെ ചില്ല് തെറിച്ച് ശ്യാംരാജിന്റെ കണ്ണിനും പരുക്കേറ്റിരുന്നു. തൊഴിലാളിയുടെ ജീവിതമാർഗം ഇല്ലാതാക്കിയതിൽ പാർട്ടിക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നും ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇടപെടുമെന്നുമാണ് സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ.റഹീം എംപി അന്നു പ്രഖ്യാപിച്ചത്.

എന്നാൽ സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജിനെ സഹായിക്കാൻ സിപിഎം നേതൃത്വം തയാറാകാത്തതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. കാർ പുറത്തിറക്കാനുള്ള സാമ്പത്തിക സഹായം ലഭിച്ചതിൽ വലിയ ആശ്വാസമുണ്ടെന്നു ശ്യാംരാജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...