തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളിൽ നിന്ന് : ജെയ്ക്കിന്റെ ഭാര്യ ഗീതു

For full experience, Download our mobile application:
Get it on Google Play

പുതുപ്പള്ളി: തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ളാറ്റ്ഫോമുകളിൽ നിന്നാണെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു പറഞ്ഞു. സൈബർ ആക്രമണങ്ങളിൽ ഗീതു കോട്ടയം എസ് പിക്ക് പരാതി നൽകി. കോൺഗ്രസുകാരായ സ്ത്രീകളടക്കം സൈബർ ആക്രമണം നടത്തിയെന്നും കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്നും ജെയ്ക്കിന്റെ ഭാര്യ ഗീതു പറഞ്ഞു. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകരുതെന്നും 9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു പറഞ്ഞു.

നേരത്തെ ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് തന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് പറഞ്ഞിരുന്നു. പുതുപ്പള്ളി ഇതിനു മറുപടി നൽകുമെന്നും ജെയ്ക്ക് സി തോമസ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം നേരത്തെ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്ന സൈബർ ആക്രമണങ്ങളും ശുദ്ധ മര്യാദകേടാണെന്ന് ജെയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതിൽ അന്ന് പ്രതിഷേധമുയർന്നിരുന്നു.

അച്ചു ഉമ്മനും തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പരാതി നൽകിയിരുന്നു. അച്ചുവിന്റെ പരാതിയിൽ സെക്രട്ടറിയേറ്റ് മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സൈബർ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമായിരുന്നു ഇയാൾക്കെതിരെ കേസെടുത്തിരിന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...

എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ : 267 കോടിയുടെ ഡിപിആർ

0
കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനലിന്റെ നിർമാണത്തിനായി റെയിൽവേ വിശദപദ്ധതി രേഖ...

നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനം ചോദ്യം ചെയ്ത് ടെലഗ്രാം ദില്ലി ഹൈക്കോടതിയിൽ

0
ദില്ലി : നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനം ചോദ്യം ചെയ്ത് ടെലഗ്രാം...

തൃശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

0
തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി...