അശ്ലീല വസ്തുതകള്‍ യൂ ടൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്തതിന് ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച കമോദ്ദീപകമായ അശ്ലീല വസ്തുതകള്‍ യൂ ടൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്തതിന് ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ ഡിവൈഎസ്‌പി ശ്യാംലാലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജാണ് പരാതി നല്‍കിയത്.

എഫ് ഐ ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയും ശാസ്തമംഗലം പണിക്കേഴ്സ്സ് ലെയിന്‍ സി തെരുവില്‍ സൂര്യ ഹൗസില്‍ താമസക്കാരിയുമായ ശ്രീലക്ഷ്മി അറക്കല്‍ എന്ന എ.ശ്രീലക്ഷ്മി (25) ക്കെതിരെ സൈബര്‍ ക്രൈം പ്രകാരം കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന പരാതിയിലാണ് കേസെടുത്തത്.

ഫെമിനിസ്റ്റുകള്‍ക്ക് സര്‍ക്കാരിലും ആഭ്യന്തര വകുപ്പിലും ഫെഫ്കയിലും ഉള്ള സ്വാധീനം നിമിത്തം കോഗ് നൈസബിള്‍ കുറ്റകൃത്യം സംബന്ധിച്ച്‌ പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കണമെന്ന സൂപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം സൈബര്‍ പോലീസ് പാലിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...