പാണ്ടിക്കാട്: ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് അറസ്റ്റ് ചെയ്തത്. അന്‍ഷാദ് മലബാറി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്.
മറ്റൊരു പോസ്റ്റില്‍ വന്ന കമന്‍റുകളുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഇയാള്‍ സഭ്യേതര പരാമര്‍ശം നടത്തിയിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നിരവധി പേര്‍ ഇയാളുടെ ഫേസ്ബുക്ക് പേജില്‍ എത്തിയതോടെ ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.