സൈബര്‍ കുറ്റകൃത്യങ്ങള്‍ ; കര്‍ണാടകയില്‍ രണ്ട് പുതിയ സൈബര്‍ സുരക്ഷാ ലാബുകള്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് പുതിയ സൈബര്‍ സുരക്ഷാ ലാബുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സൈബര്‍ കുറ്റകൃത്യം വഴി സംസ്ഥാനത്ത് പ്രതിദിനം ശരാശരി 1 കോടി രൂപയോളം നഷ്ടമുണ്ടാകുന്നുവെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടത്തിന്റെ തോത് കണക്കിലെടുത്താണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റില്‍ രണ്ട് സൈബര്‍ സുരക്ഷാ ഫോറന്‍സിക് ലാബുകളുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശിവമോഗയിലും തുംകുരുവിലുമാണ് ലാബുകള്‍ വരുന്നത്. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് സൈബര്‍ സുരക്ഷാ ലാബുള്ളത്.

ഇന്ത്യയുടെ ഐടി ഹബാണ് ബംഗളൂരു. എന്നാല്‍ കര്‍ണാടക സൈബര്‍ കുറ്റകൃത്യങ്ങളാല്‍ വലയുകയാണ്, 2022-ല്‍ ഓരോ ദിവസവും ശരാശരി 1 കോടി രൂപ വ്യക്തികള്‍ വഴി നഷ്ടപ്പെടുന്നുവെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. സൈബര്‍ കുറ്റവാളികളാല്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച മേഖലകളില്‍ ബെംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവയാണ് മുന്നില്‍. കര്‍ണാടക ആഭ്യന്തരവകുപ്പ് സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...