തിരുവല്ല: തകഴിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റില്‍ വീടുകളും കൃഷിയും നശിച്ചു. തകഴി പഞ്ചായത്തില്‍ 11, 12 വാര്‍ഡുകളിലാണ് നാശനഷ്ട്ടങ്ങള്‍ കൂടുതലായും ഉണ്ടായത്. പതിനൊന്നാം വാര്‍ഡില്‍ പറന്നക്കളം ആന്റപ്പന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. പുരയിടത്തിലെ കൃഷിയും ചുഴലിക്കാറ്റില്‍ പൂര്‍ണ്ണമായും നശിച്ചു. മരങ്ങള്‍ കടപുഴകി 11 കെ വി ലൈനില്‍ വീണ് വൈദ്യുതിബന്ധം നിലച്ചു. സമീപത്തെ ഏതാനും പോസ്റ്റുകളും തകര്‍ന്നു. പന്ത്രണ്ടാം വാര്‍ഡില്‍ പന്നക്കളത്ത് മരങ്ങള്‍ കടപുഴകി റോഡില്‍ വീണ് ഗതാഗതവും തടസപ്പെട്ടു.