സൈക്ലത്തോൺ റാലിക്ക് തിരുവല്ലയില്‍ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 23-26 വരെ നടക്കുന്ന ഐ.എസ്.എസ്.കെ 24ന്റെ പ്രചരണാർത്ഥം കാസർകോട്ട് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലിക്ക് തിരുവല്ല നഗരസഭ, ജില്ല സ്പോർട്സ് കൗൺസിലിൽ, ജില്ല ഒളിംപിക് അസോസിയേഷൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ, മാർത്തോമ്മ കോളേജ്, കായികപ്രേമികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. രാമൻചിറ ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധികളുടേയും കായിക താരങ്ങളുടേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കെ.എസ്.ആർ.ടി.സി കോർണറിലേക്ക് റാലിയെ സ്വീകരിച്ചാനയിച്ചു. തുടർന്നു നടന്ന സ്വീകരണ സമ്മേളനം നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ, പ്രകാശ് ബാബു, ഡോ.റെജിനോൾഡ് വർഗീസ്, ഷീനുജേക്കബ്, ഷീജ കരിമ്പിൻകാലാ, സജി എം.മാത്യൂ, മാത്യൂസ് ചാലക്കുഴി, ജോളി അലക്സാണ്ടർ, ജോയി പൗലോസ്, വർഗീസ് മാത്യു, ദേശീയ ഫുട്ബാൾ താരം കെ.ടി.ചാക്കോ, ഡാലി ജോർജ്ജ്, പി.ആർ.രാജശേഖരൻ , രേഖ, റോബിൻ, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....

ഓമല്ലൂര്‍ പുത്തന്‍പീടിക ഷട്ടര്‍ ജംഗ്ഷനിലെ ഓടകള്‍ വൃത്തിയാക്കി : വെള്ളക്കെട്ട് ഭീഷണി ഒഴിഞ്ഞു

0
ഓമല്ലൂര്‍ : കാലങ്ങളായി വെള്ളക്കെട്ട് ഭീഷണി നിലനിന്നിരുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍പീടിക ഷട്ടര്‍...