തിരുവനന്തപുരം : ഹെലികോപ്റ്റര്‍ നിയന്ത്രണംതെറ്റി വിമാനത്താവളത്തിന് പുറത്ത് റോഡില്‍ ലാന്‍ഡ് ചെയ്തുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിന്റെ വാസ്തവം മറ്റൊന്നാണ്. കൊവിഡ് മഹാമാരിക്കിടയിലും ഹെലികോപ്റ്റര്‍ കാണാന്‍ നിരവധിയാളുകള്‍ എത്തിയെന്ന പേരില്‍ ചിത്രം സഹിതമാണ് വാട്ട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഏതാനും ദിവസമായി പ്രചാരണം നടക്കുന്നത്. എന്നാല്‍ ശംഖുമുഖം മത്സ്യ കന്യകാ പാര്‍ക്കില്‍ സ്ഥാപിക്കാനായി കൊണ്ടുപോകുന്ന ഡീ കമ്മീഷന്‍ ചെയ്ത എംഐ 8 ഹെലികോപ്റ്ററിന്റെ ചിത്രമാണ് ഇപ്രകാരം പ്രചരിക്കുന്നത്. യുവജനങ്ങളെ സേനയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ വായുസേന ചെയ്ത നടപടിയായിരുന്നു ഇത്. ശംഖുമുഖത്തെ വായുസേനാ താവളത്തില്‍ നിന്നുമായിരുന്നു ഹെലികോപ്റ്റര്‍ പാര്‍ക്കിലേക്ക് എത്തിച്ചത്. ഇന്‍സ്റ്റലേഷന് എത്തിച്ച ഹെലികോപ്റ്റര്‍ റോഡിലൂടെയായിരുന്നു ശംഖുമുഖത്തെ മത്സ്യകന്യകാ പാര്‍ക്കിലെത്തിച്ചത്. ജൂണ്‍ 20നാണ് എംഐ ഹെലികോപ്റ്റര്‍ ശംഖുമുഖത്ത് എത്തിച്ചത്.
ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് റോഡില്‍ ലാന്‍ഡ് ചെയ്‌തെന്ന പ്രചരണം അടിസ്ഥാനരഹിതം
RECENT NEWS
Advertisment