ദേവസ്വം ബോര്‍ഡിന് കീ‍ഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണ കര്‍ക്കിടകവാവ് ബലിതര്‍പ്പണം അനുവദിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീ‍ഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചു. അടുത്തമാസം 20നാണ് കര്‍ക്കടക വാവ്. കര്‍ക്കിടക വാവിനോടനുബന്ധിച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്.

ബലിതര്‍പ്പണത്തിനായി പല ക്ഷേത്രങ്ങളിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. സംസ്ഥാനത്തും രാജ്യത്തിന്റെ ഇതരഭാഗത്തും കൊവിഡിന്റെ വ്യാപനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതായുണ്ട്. ബലിതര്‍പ്പണ ചടങ്ങില്‍ സാമൂഹ്യ അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്.

മാത്രമല്ല ബലിതര്‍പ്പണ ചടങ്ങിന്റെ ഭാഗമായി ഭക്തജനങ്ങള്‍ തര്‍പ്പണത്തിന് മുമ്പും ശേഷവും കൂട്ടായി വെള്ളത്തില്‍ ഇറങ്ങുന്ന പതിവും ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒ‍ഴിവാക്കേണ്ടതായതിനാലാണ് ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...