അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയം പാസാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയം പാസാക്കി. ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടും കേന്ദ്രം എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ്. ആരും കടന്നുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്തു കൊണ്ടാണ്. പിന്നീട് വിശദീകരണവുമായി വന്നതിന് എന്താണ് കാരണമെന്ന് പ്രമേയത്തിലൂടെ ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ്.

പ്രധാനമന്ത്രി സേനയെ ചതിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് സോണിയ ഗാന്ധി. സര്‍ക്കാരിന്റെ നയതന്ത്ര ചര്‍ച്ചകള്‍ പരാജയമായതിന്റെ ഫലമായി രാജ്യ സുരക്ഷയും ഭൂപ്രദേശ സമഗ്രതയും പ്രതിസന്ധിയിലാണ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.

ഇന്ധന വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ ദയാരഹിത നടപടിയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. അതിര്‍ത്തിയിലെ പ്രതിസന്ധിക്ക് സമയബന്ധിതമായി പരിഹാരം കണ്ടില്ലെങ്കില്‍ ഗുരുതര സ്ഥിതിയിലേക്ക് പോകുമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...