ന്യൂഡല്‍ഹി: ഡി.രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയും.അടുത്ത സെക്രട്ടറിയായി AITUC ജനറൽ സെക്രട്ടറി അമർജിത് കൗറാണ് മുഖ്യ പരിഗണനയിലുള്ളത്. ബിനോയ് വിശ്വം, രമ കൃഷ്ണ പാണ്ഡെ എന്നിവരുടെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. പാര്‍ട്ടിയില്‍ പ്രായപരിധി നിബന്ധന കർശനമാക്കിയേക്കും. ഡി.രാജക്ക് 75 വയസ് പൂര്‍ത്തിയായിരിക്കുകയാണ്.പാര്‍ട്ടിയില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അടുത്ത സെക്രട്ടറിയായി മുഖ്യപരിഗണനയിലുള്ള അമർജിത് കൗര്‍ പഞ്ചാബ് സ്വദേശിയാണ്. 73 കാരിയായ അമർജിത് കൗറിനെ തെരഞ്ഞെടുത്താല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈവര്‍ഷമാണ് സിപിഐ 100വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























