കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണം : ഡി സജി

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പോരാട്ടത്തിന് കരുത്ത് ആർജിക്കുകയാണ് വര്‍ത്തമാന കാലത്ത് തൊഴിലാളി സംഘടനകള്‍ ചെയ്യേണ്ടതെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി. സജി പറഞ്ഞു. എ.ഐ.ടി.യു.സി എഴുമറ്റൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. തൊഴിലാളി വർഗ്ഗം ത്യാഗപൂർണ്ണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കരി നിയമങ്ങൾ ഉപയോഗിച്ച് നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ. ഇത്തരം നടപടികൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്നും അദേഹം പറഞ്ഞു.

സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീശ്,കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി.സാം,കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.ആര്‍ കരുണാകരന്‍,ജെയിംസ് ജോണ്‍,പി.ടി മാത്യു,പി.പി സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജെയിംസ് ജോണ്‍(പ്രസിഡന്‍റ്), പി.എസ് ജോര്‍ജ്,ബിജു ചെറുകോല്‍ (വൈസ് പ്രസിഡന്‍റുമാര്‍), അനീഷ് ചുങ്കപ്പാറ(സെക്രട്ടറി), ഷിബു ലൂക്കോസ്,രാജു തോമസ് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...