റാന്നി: പാവപ്പെട്ടവർക്ക് വീട് ലഭിക്കാനുള്ള സർക്കാർ പദ്ധതികളിൽ സ്ഥിരമായി ഉൾപ്പെടുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുന്നു എന്ന പരാതിയുമായി വടശ്ശേരിക്കര സ്വദേശി പ്രമോദും കുടുംബവും. വടശ്ശേരിക്കര പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് പ്രമോദ് താമസിക്കുന്നത്.വനാതിര്‍ത്തിയോടു ചേര്‍ന്ന മേഖലയിലെ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാറായ വീട്ടില്‍ ഇഴ ജന്തുക്കളെ ഭയന്നാണ് പ്രമോദും കുടുംബവും കഴിയുന്നത്.
മുളകൊണ്ട് കെട്ടി ഉണ്ടാക്കിയ ഒറ്റമുറി വീട്ടിലാണ് പ്രമോദിന്റെയും കുടുംബത്തെയും താമസം. സുരക്ഷിതമായ ഒരു വീട് എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൽ അടക്കം അപേക്ഷ നൽകിയിട്ടും എല്ലാ പ്രാവശ്യവും അവസാന നിമിഷം താൻ പുറത്താകുന്നു എന്നാണ് പ്രമോദ് പറയുന്നത്. കൂലിപ്പണിക്കാരനായ തനിക്ക് സ്വന്തം നിലയ്ക്ക് വീട് പണിയാൻ ശേഷിയില്ലാത്തതിനാലാണ് സർക്കാർ സഹായത്തിന് അപേക്ഷിച്ചതെന്നും പ്രമോദ് പറഞ്ഞു. എല്ലാവർഷവും ലിസ്റ്റ് ഉൾപ്പെടുമെങ്കിലും തന്നെ മാത്രം ഒഴിവാക്കുന്നതിന്റെ കാരണം എന്തെന്ന് അറിയില്ല എന്നും പ്രമോദ് ആരോപിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























