ജി സുധാകരന്റെ ചില നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്ന് ഡി സു​ഗതൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജി സുധാകരന്റെ ചില നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡി സു​ഗതൻ. സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് ശേഷവും പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ വരാൻ താത്പര്യപ്പെടുന്നുവെന്നാണ് സുധാകരൻ പറയുന്നത്. അങ്ങനെയൊരാളെ കോൺ​ഗ്രസിനൊപ്പം നിർത്താൻ കഴിയില്ല. സുധാകരന്റേത് രണ്ട് വള്ളത്തിൽ കാൽ വയ്ക്കുന്ന നിലപാടാണെന്നും ഡി സു​ഗതൻ പറഞ്ഞു. ‌അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. എല്ലാ പാർടികളുമായും തനിക്ക് നല്ല ബന്ധമാണെന്നാണ് സുധാകരൻ പറയുന്നു.

ചിലപ്പോൾ നാളെ ബി.ജെ.പിയുമായും ബന്ധപ്പെടുമായിരിക്കും. കോൺ​ഗ്രസിൽ ചേരാൻ താത്പര്യപ്പെട്ട് സമീപിച്ചാൽ കേന്ദ്ര നേതൃത്വം അതിൽ തീരുമാനമെടുക്കുമെന്നും ഡി സു​ഗതൻ പറഞ്ഞു. പാർടി വിട്ട ജി സുധാകരനെ ഒപ്പം നിർത്താൻ കോൺ​ഗ്രസിലെ ഒരു വിഭാ​ഗം ശ്രമിക്കുമ്പോഴും ചിലയിടങ്ങളിൽ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...