ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലില്‍ കടന്നു കൂടിയ യുവാവ് വിവാഹപാര്‍ട്ടിയുടെ വജ്രാഭരണവുമായി മുങ്ങി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ആഢംബര വിവാഹത്തില്‍ ബന്ധുവായി ചമഞ്ഞെത്തി കോടികളുടെ ആഭരണങ്ങളുമായി യുവാവ് മുങ്ങി. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലുള്ള സ്റ്റാര്‍ ഹോട്ടലിലായിരുന്നു സിനിമാസ്റ്റൈല്‍ മോഷണം നടന്നത്. രണ്ട് കോടിയുടെ വജ്രാഭരണവും 95,000 രൂപ പണവുമായാണ് മോഷ്ടാവ് മുങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങളെ കബളിപ്പിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കടന്ന യുവാവ് കുടുംബാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആഭരണവും പണവുമായി കടന്നു കളഞ്ഞത്.

ജയ്പൂരിലെ ഹോട്ടല്‍ ക്ലാര്‍ക്സിലാണ് സംഭവം നടന്നത്. മുംബൈയില്‍ നിന്നും വിവാഹത്തിനായി ജയ്പൂരിലെത്തിയ വിവാഹ സംഘമാണ് മോഷണത്തിന് ഇരയായത്. മുംബൈയിലുള്ള വജ്രവ്യാപാരിയുടെ കുടുംബത്തിലായിരുന്നു വിവാഹം. മോഷണത്തില്‍ രാഹുല്‍ ഭാട്ടിയ എന്ന വ്യാപാരി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സുരക്ഷാ വീഴ്ച്ചയാണ് മോഷണത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബാംഗമായി ചമഞ്ഞെത്തിയ മോഷ്ടാവിന് ഹോട്ടല്‍ ജീവനക്കാരന്‍ റൂമുകളുടേയും ലോക്കറിന്റേയും താക്കോല്‍ കൈമാറുകയായിരുന്നു. രണ്ട് കോടിയുടെ ഡയമണ്ട് സെറ്റുമായാണ് ഇയാള്‍ കടന്നു കളഞ്ഞത്. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തിനായാണ് മഹാരാഷ്ട്രയിലുള്ള കുടുംബം ജയ്പൂരില്‍ എത്തിയത്.

ആഢംബരപൂര്‍ണമായ വിവാഹത്തെ കുറിച്ച്‌ നേരത്തേ അറിഞ്ഞിരുന്നയാളാണ് മോഷണത്തിന് പിന്നില്‍ എന്നാണ് നിഗമനം. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹോട്ടലില്‍ 45 മുറികളാണ് വിവാഹ പാര്‍ട്ടി ബുക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച്ച ഹോട്ടലില്‍ എത്തിയ സംഘം സംഗീത് ചടങ്ങിനായി സിര്‍സി റോഡിലുള്ള വേദിയിലേക്ക് പോയി. ഈ സമയത്താണ് ഹോട്ടലില്‍ മോഷ്ടാവ് എത്തിയത്. കുടുംബാംഗമാണെന്ന് ഹോട്ടല്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ റൂമുകളുടെ താക്കോല്‍ ഇയാള്‍ കൈക്കലാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...