സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ച സംഭവം : പരിശീലനം നല്‍കിയവര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ യുവാവ് കൊല്ലപ്പെടുകയും എതിര്‍ സംഘ നേതാവിന്റെ വീട്ടില്‍ നിന്ന് ബോംബ് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ബോംബ് നിര്‍മ്മാണ പരിശീലനം നല്‍കിയ പ്രതിയും സഹായിയും അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പുതുവല്‍ പുത്തന്‍വീട്ടില്‍ ജോളി (39) പാതിരാപ്പള്ളി വടശേരിയില്‍ ജിനോയി ബാബു (24) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗില്‍ നിന്ന് കഞ്ചാവും കണ്ടെത്തി.

ബോംബ് കണ്ടെത്തിയ കേസില്‍ രാഹുല്‍ രാധാകൃഷ്ണന്‍, കൊച്ചുകുട്ടന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് ജോളി ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ എത്തി ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയത്. നേരത്തെ ജയിലില്‍ വെച്ച്‌ കണ്ണനുമായും രാഹുല്‍ രാധാകൃഷ്ണനുമായും ജോളിക്ക് അടുപ്പമുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ മാറ്റി ജോളി മറ്റൊരു നമ്പര്‍ ഉപയോഗിച്ചു. അതും പോലീസ് പിന്തുടര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് കടന്ന ജോളി പഴനി കൊയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ കറങ്ങി നടന്നു. ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് പാതിരാപ്പള്ളിയില്‍ എത്തിയപ്പോള്‍ പിടികൂടിയത്. കഴിഞ്ഞ പതിനെട്ടിനാണ് ചാത്തനാട് ശ്മശാനത്തിന് സമീപം തോണ്ടന്‍ കുളങ്ങര കിളിയന്‍ പറമ്പിലെ കണ്ണന്‍ എന്ന അരുണ്‍ കുമാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

കൈവശം സൂക്ഷിച്ചിരുന്ന നാടന്‍ ബോംബ് പൊട്ടി കണ്ണന്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍പ് കണ്ണന്റെ കൂട്ടുകാരനും പിന്നീട് ശത്രുവുമായ രാഹുല്‍ രാധാകൃഷണന്റെ കൊച്ചു കളപ്പുരയിലെ വാടക വീട്ടില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തിയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോളി തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.-മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണനെതിരെ പെണ്‍വാണിഭക്കേസ് പ്രചരിപ്പിച്ച്‌ സി.പി.എം. അണികള്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാതിരാപ്പള്ളി പുന്നയില്‍ ജോസഫ് ആന്റണിയെ കഴിഞ്ഞ ദിവസം 65 ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജോളിയും ജിനോയും അറസ്റ്റിലായത്. സിഐ കെ പി വിനോദ് എസ് ഐ നിധിന്‍ രാജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...