ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം ജൂലൈ 19-ന് വിവിധ പരിപാടികളോടെ നടക്കും

For full experience, Download our mobile application:
Get it on Google Play

അടൂര്‍:  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടി ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് അടൂർ കരുവാറ്റ ട്രിനി കൺവെൻഷൻ സെന്ററിൽ നടക്കും. ഡെയ്സി പാപ്പച്ചൻ സ്മാരക പ്രഭാഷണം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. സ്നേഹത്തിന്റെയും കരുണയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ജീവിതസാക്ഷ്യമായി അനേകരുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഡെയ്സി പാപ്പച്ചന്റെ അനുസ്മരണ പ്രാർത്ഥനായോഗം വൈകിട്ട് 3 മണി മുതൽ 4 വരെ നടക്കും. ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ എന്നിവർ പ്രാര്‍ത്ഥനകള്‍ക്ക് നേത്രുത്വം നല്‍കും.

വൈകിട്ട് 4 മുതൽ 5 മണി വരെ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഡെയ്സി പാപ്പച്ചൻ അനുസ്മരണ വീഡിയോയുടെ പ്രദർശനത്തിന് ശേഷം അടൂർ പ്രകാശ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡെയ്സി പാപ്പച്ചന്റെ ജീവിതവും സേവനപാരമ്പര്യവും അനുസ്മരിക്കുന്ന ‘ഡെയ്സി പാപ്പച്ചൻ സ്മരണിക’ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, സ്മരണികയുടെ ആദ്യപ്രതി ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപൊലീത്തയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്യും. വൈകിട്ട് 5 മണി മുതൽ 6.30 വരെ നടക്കുന്ന സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ “കരുതലിന്റെയും കരുണയുടെയും സംസ്കാരം വളർത്തുന്നതിൽ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും പങ്ക്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

സമ്മേളനത്തില്‍ അഡ്വ.പഴകുളം മധു എം എൽ എ, അഡ്വ.ടി വി ശാന്തകുമാർ എം എൽ എ, ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ് പാപ്പച്ചൻ, മാര്‍ത്തോമ്മാ സഭാ അല്മായ സെക്രട്ടറി അഡ്വ.അൻസിൽ കോമാട്ടിൽ, അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ റീന സാമുവേൽ, മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും. ജനപ്രതിനിധികൾ, സഭാ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിവിധ മേഖലകളിലെ വിശിഷ്ടാതിഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...