ഭോപാൽ : മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ദലിത് യുവാവിനെ മൂന്നു പേർ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് മൂത്രം കുടിപ്പിച്ചു. ബിന്ദ് നിവാസിയായ സോനു ബറുവ എന്നയാളുടെ ഡ്രൈവറായിരുന്നു ഇരയായ യുവാവ്. അടുത്തിടെ ഇയാൾ ഡ്രൈവിങ് ജോലി നിർത്തിയിരുന്നു. മൂന്ന് ദിവസം മുൻപ് അലോക് പഥക്, ഛോട്ടു ഓജ എന്നിവരോടൊപ്പം സോനു ബറുവ യുവാവിന്റെ വീട്ടിലെത്തി ഡ്രൈവിങ് ജോലിയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് വിസമ്മതിച്ചതോടെ ഇയാളെ ബലമായി മൂവർസംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ദലിത് യുവാവിനെ ചങ്ങലയ്ക്ക് കെട്ടിയിട്ട് മർദ്ദിച്ചു
RECENT NEWS
Advertisment



























