കോന്നി: കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൗൺ സ്ക്വയർ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിയ്ക്കുന്നു. ആദ്യഘട്ടമായി ആൻ്റോ ആൻ്റണി എം.പിയുടെ വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ മുടക്കി ഓപ്പൺ സ്റ്റേജ് നിർമ്മിക്കുന്നതിനുള്ള ടെൻ്റർ നടപടികൾ ആരംഭിച്ചു. ഓപ്പൺ സ്റ്റേജിൽ ഗ്രീൻ റും, ഡിജിറ്റൽ സ്ക്രീൻ, വൈദ്യുതീകരണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്രാമ പഞ്ചായത്ത് ശുചിമുറികൾ, സൗന്ദര്യവത്ക്കരണം എന്നിവയ്ക്കായി പദ്ധതി തയ്യാറാക്കി വരുകയാണ്. വൈകുന്നേരങ്ങളിൽ ആളുകൾക്ക് ഒത്തുകൂടുന്നതിനും പ്രദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് പ്രസിഡൻ്റ് റോജി ഏബ്രഹാം പറഞ്ഞു. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ടെൻ്റർ നടപടികൾ പൂർത്തീകരിച്ച് ഓണത്തിന് നിർമ്മാണം ആരംഭിക്കുന്ന തരത്തിലേക്ക് വേഗത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും പ്രസിഡൻ്റ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























