തിരുനെൽവേലിയിൽ ദലിത് യുവാവ് കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 19 കാരനായ ദലിത് യുവാവിനെ മൂന്നംഗ സംഘം കൊലപ്പെടുത്തി. ഞായറാഴ്ചയാണ് തിസയൻവിള ഗ്രാമത്തിന് സമീപം മുത്തയ്യ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഉന്നത ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി മുത്തയ്യ പ്രണയത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. ഈ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലപ്പെടുത്തിയതെന്നുമാണ് മുത്തയ്യയുടെ പിതാവ് കണ്ണിയപ്പൻ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് ഓഫീസിന് പുറത്ത് നാട്ടുകാരുടെ പ്രതിഷേധവും നടന്നു. എന്നാൽ ഇത് പോലീസ് തള്ളിക്കളഞ്ഞു. മുത്തയ്യയുടെ മരണം ദുരഭിമാനക്കൊലയല്ലെന്നാണ് പോലീസ് പറയുന്നത്.

അതേ ഗ്രാമത്തിലെ സുരേഷ് എന്നയാളുടെ സഹോദരിയോട് മുത്തയ്യ മോശമായി പെരുമാറിയിരുന്നെന്നും പെൺകുട്ടി ഇക്കാര്യം സഹോദരനെ അറിയിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. സഹോദരിയെ ശല്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അവളെ ശല്യപ്പെടുത്തരുതെന്നും സുരേഷ് മുത്തയ്യയ്ക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ മുത്തയ്യ ശല്യപ്പെടുത്തുന്നത് തുടർന്നു. ഇതിന് പിന്നാലെ സുരേഷും ബന്ധുക്കളായ മതിയലഗനും ജയപ്രകാശും ചേർന്ന് മുത്തയ്യയെ ചോദ്യം ചെയ്തു. ഇത് സംഘർഷത്തിലേക്ക് കലാശിക്കുകയും സംഭവസ്ഥലത്ത് വെച്ച് മുത്തയ്യ മരിക്കുകയും ചെയ്തുവെന്നാണ് പോലീസ് ഭാഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...