മുട്ടിൽ മരംമുറി ; ഒരാഴ്‌ചയ്‌ക്കുള്ളില്‍ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് കളക്ടർ

For full experience, Download our mobile application:
Get it on Google Play

വയനാട് : മുട്ടില്‍ മരംമുറി കേസിൽ കേരള ലാന്‍ഡ്‌ കണ്‍സര്‍വെന്‍സി ആക്ട്‌ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂ വകുപ്പ്‌. കേസുകളില്‍ നോട്ടീസ്‌ നല്‍കി വിചാരണ പൂര്‍ത്തിയാക്കി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പിഴ ചുമുത്തി ഉത്തരവിറക്കുമെന്ന്‌ കളക്ടർ അറിയിച്ചു. നടപടിയില്‍ റവന്യൂ വകുപ്പിന്‌ അനാസ്ഥയോ കാലതാമസമോ ഉണ്ടായിട്ടില്ല. മരം മുറിയുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ പൂര്‍ണമായും പരിശോധന നടത്തി. വൈത്തിരി താലൂക്കില്‍ 61 കേസുകളും ബത്തേരി താലൂക്കില്‍ 14 കേസുകളും കണ്ടെത്തി. 186 മരങ്ങള്‍ കുപ്പാടി വനംവകുപ്പ്‌ ഡിപ്പോയിലെത്തിച്ചു. അനധികൃത മരം മുറിയില്‍ 75 കേസുകളില്‍ കെഎല്‍സി ചട്ടമനുസരിച്ച്‌ കക്ഷികള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. 42 കേസുകളില്‍ 38 കേസുകളുടെ മരവില നിര്‍ണയിച്ച സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചത്‌ കഴിഞ്ഞ ജനുവരി 31നാണ്. ഓരോ കേസിലും മരവില പ്രത്യേകം നിര്‍ണയിച്ചുനല്‍കാന്‍ റവന്യൂ വകുപ്പ് വനംവകുപ്പിന്‌ നിര്‍ദേശം നല്‍കി. എല്ലാ കേസിലും കെഎല്‍സി നടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്‌ചയ്‌ക്കകം ഉത്തരവ്‌ നല്‍കും. കെഎല്‍സി ചട്ടപ്രകാരം മരവിലയുടെ മൂന്നിരട്ടി പിഴ ചുമത്താനാകും. റവന്യൂ മന്ത്രിയും ലാന്‍ഡ്‌ റവന്യൂ കമ്മീഷണറും റിപ്പോര്‍ട്ട്‌ തേടിയതിനെ തുടര്‍ന്ന്‌ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും കർശന പരിശോധന ; ലൈസൻസില്ലാത്തവ അടച്ചുപൂട്ടും

0
കൊല്ലം : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്....