പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ വാഴത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍: ഏരൂരില്‍ പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ വാഴത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ ദാസ് പുനരന്വേഷണം നടത്തി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരം.

ഏരൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആലഞ്ചേരി വിഷ്ണു ഭവനില്‍ ബാബു-സിന്ധു ദമ്പതികളുടെ മകന്‍ വിജീഷിനെയാണ് കഴിഞ്ഞ ഡിസംബര്‍ 20ന് വീട്ടില്‍ നിന്ന്​ ഒന്നര കിലോമീറ്ററോളം അകലെയുള്ള വാഴത്തോട്ടത്തിലെ ഉണങ്ങിയ വാഴക്കൈകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കാലുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നു. ഏരൂര്‍ പോലീസ് അന്വേഷണം നടത്തി ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ വിജീഷിന്റെ മാതാപിതാക്കളും വിവിധ ദലിത് സാമൂഹിക സംഘടനകളും വെല്‍ഫെയര്‍ പാര്‍ട്ടിയും പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരങ്ങള്‍ നടത്തി.

ഇതിനെത്തുടര്‍ന്ന് പുനരന്വേഷണം നടത്തുന്നതിന് റൂറല്‍ എസ്.പി ഹരിശങ്കറുടെ നിര്‍ദേശാനുസരണം പുനലൂര്‍ ഡിവൈ.എസ്.പിക്ക് അന്വേഷണച്ചുമതല നല്‍കി. അദ്ദേഹം അന്വേഷണം നടത്തി കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക വിവര റിപ്പോര്‍ട്ടിലാണ് ആത്മഹത്യ സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാല്‍, ഈ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് വിജീഷിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...