മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ച ഇറാനിയന്‍ പൗരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : തിരുവല്ലയിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ച ഇറാനിയന്‍ പൗരന്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് സൊഹ്റാബ് ഘോലിപോര്‍ എന്ന ഇറാനിയെ കുടുക്കിയത്. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ 2018 ജൂലൈ 31 ന് പത്തനംതിട്ട റോയല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമ ഷെറിന്‍ ഷായില്‍ നിന്ന് 60,000 രൂപ തട്ടിയെടുത്തിരുന്നുവെന്നും കണ്ടെത്തി.

ഇയാളില്‍ നിന്ന് നിരോധിത ഇന്ത്യന്‍ കറന്‍സിയും പിടികൂടി. നല്ല രീതിയിൽ മലയാളം സംസാരിക്കുന്ന ഇയാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അഹല്യ മണി എക്സ്ചേഞ്ചിലാണ് തട്ടിപ്പിന് ശ്രമിച്ചത്. 100 യു.എസ്. ഡോളര്‍ മാറി നല്‍കണം എന്നാവശ്യപ്പെട്ടാണ് സ്ഥാപനത്തില്‍ വന്നത്. 50 യു.എസ്. ഡോളറും 50 ഡോളറിന്റെ ഇന്ത്യന്‍ കറന്‍സിയുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. നോട്ടുകൾ എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ സ്ഥാപനത്തിന്റെ ജീവനക്കാർ ഇയാളെ തടഞ്ഞു വെച്ച്‌ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാളിൽ നിന്നു ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടും പിടികൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...