കരിപ്പൂര്‍ വിമാനത്താവളo : അമേരിക്കന്‍ കെ.എം.സി.സി ഹൈക്കോടതിയിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തെ മറയാക്കി എയര്‍പോര്‍ട്ടിനെതിരെ നീക്കം നടക്കുന്നതായി കെ.എം.സി.സി, യു.എസ്.എ ആന്‍റ്​ കാനഡ കമ്മിറ്റി.

നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെട്ടതായി സംഘടന സംശയം പ്രകടിപ്പിച്ചു. ഈ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ വിമാനത്താവളം അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും കെ. എം.സി.സി സംശയിക്കുന്നു. ഈ നീക്കത്തിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്ന് സംശയിക്കാവുന്ന തരത്തിലാണ് പരാതിയില്‍ കാണുന്ന സാങ്കേതികവശങ്ങളും വിവരവുമെന്നും പരാതി വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. അതിനാല്‍ തന്നെ ദാരുണമായ അപകടത്തെ ഉയര്‍ത്തി കാട്ടി വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം മലബാര്‍ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

എയര്‍പോര്‍ട്ടിലെ റണ്‍വേയും, റിസയും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുയോജ്യമായ ശേഷം മാത്രമാണ് കരിപ്പൂരില്‍ വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും കേന്ദ്രമന്ത്രി സഭയും അനുമതി നല്‍കിയത്. യാത്രക്കാരുടെ സുരക്ഷക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വിദേശ വിമാനങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം അപകടത്തില്‍ നാളിതുവരെ പെട്ടിട്ടുമില്ല. തന്നെയുമല്ല, മലബാറിലെ സാധാരണക്കാരായ പ്രവാസികളുടെ യാത്രയ്ക്കും ,കയറ്റുമതിയ്ക്കും, ടൂറിസം വ്യവസായത്തിനും ഏറെ ഗുണപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിപ്പൂര്‍ നല്ല ലാഭത്തില്‍ ഓടുന്ന പൊതുമേഖലയിലെ കേരളത്തിലെ ഏക എയര്‍പോര്‍ട്ട് കൂടിയാണ്.

എയര്‍പോര്‍ട്ട്  അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ഹർജിയിൽ അമേരിക്കയിലെ അംഗീകൃത സംഘടനയായ കെ.എം.സി.സി  കക്ഷി ചേര്‍ന്ന് നിയമപരമായി പോരാടാന്‍ തീരുമാനിച്ചതായി കാനഡ കെ.എം.സി.സി നേതാവ് വി.അബ്ദുല്‍ വാഹിദ് അറിയിച്ചു. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എം. മുഹമ്മദ് ഷാഫിയാണ് കരിപ്പൂരിനെ ആശ്രയിക്കുന്ന മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും വേണ്ടി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പൊതുപ്രവര്‍ത്തകനായ യു.എ. നസീര്‍ (കോട്ടക്കല്‍) നല്‍കുന്ന കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...