ഹിന്ദി സീരിയല്‍ താരം സേജല്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത സംഭവo : കാമുകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഹിന്ദി സീരിയല്‍ താരം സേജല്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ആദിത്യ വസിഷ്ഠ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ജനുവരി 24നാണ് സേജലിനെ തന്‍റെ അപ്പാർട്മെന്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്നേ ദിവസം ഇവര്‍ ആകെ സംസാരിച്ചത് ആദിത്യയുമായി മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സേജല്‍ ജീവനൊടുക്കിയ അതേദിവസം ആദിത്യ ഇവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നുവെന്നും ഇതാകാം ആത്മഹത്യയ്ക്ക് താരത്തെ പ്രേരിപ്പിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്വയം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മോഡലും ജിം ട്രെയിനറുമായ ആദിത്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിഷാദ രോഗമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ആദ്യം അഭ്യൂഹങ്ങള്‍ പ്രചരിച്ചതെങ്കിലും പിന്നീട് സേജലിന്‍റെ അമ്മ തന്നെ പരാതിയുമായി എത്തിയതോടെ ഏപ്രിലില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു നല്‍കാമെന്ന് വാക്കു നല്‍കി ആദിത്യ സേജലിനെ വശത്താക്കിയെടുത്തു എന്നാണ് അമ്മ പരാതിയില്‍ ആരോപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നദികളിൽ ജലനിരപ്പ് ഉയരുന്നു ; ബിഹാറിൽ പ്രളയഭീതി

0
പട്ന: നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ബിഹാർ പ്രളയഭീതിയിലായി. ഗംഗ, ഗണ്ഡക്, സോൻ,...

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...