തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍.അംബേദ്കറെ അപമാനിച്ച് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന ആര്‍.എസ്സ്.എസ്സ് – സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്, ആദിവാസി നേതാക്കളെ അണിനിരത്തി എറണാകുളത്തും കോഴിക്കോട്ടും ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. അംബേദ്കറുടെ ഭരണഘടനയാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് മറുപടിയെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുവാദത്തില്‍ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റുവാനുള്ള ആര്‍.എസ്സ്.എസ്സിന്റെ നീക്കത്തിനെതിരെ കേരളത്തിലെ ദളിത്, ആദിവാസി വിഭാഗങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണങ്ങള്‍ കേരളത്തിലുടനീളം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദളിത് പ്രതിഷേധം നടത്തും ; കൊടിക്കുന്നില്‍
RECENT NEWS
Advertisment