ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. ഡല്‍ഹിയിലെ ഐടിഒ മേഖലയിലെ അണ്ണാനഗര്‍ ചേരിയില്‍ കനാലിലെ കുത്തൊഴുക്കില്‍ വീട് ഒലിച്ചുപോയി. ഒഴുക്കുചാല്‍ നിറഞ്ഞൊഴുകിയപ്പോള്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ അടിത്തറ തകര്‍ന്ന് വീട് പൂര്‍ണമായും ഒലിച്ചുപോകുകയായിരുന്നു. വീടിനുള്ളില്‍ ആളില്ലാത്തത് വലിയ ദുരന്തമൊഴിവാക്കി.
വീട് ഒഴുകിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീട് വെള്ളത്തില്‍ ഒഴുകിപ്പോകുമ്പോള്‍ സമീപവാസികള്‍ പശ്ചാത്തലത്തില്‍ നിലവിളിക്കുന്നത് കേള്‍ക്കാം. മറ്റൊരു വീഡിയോയില്‍ ഇതേ അഴുക്കുചാലിനോട് ചേര്‍ന്നുള്ള ഇഷ്ടികകൊണ്ട് നിര്‍മിച്ച വീട് ഇടിഞ്ഞുവീഴുന്നതും കാണാം.
കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിന്റോ പാലത്തിനു സമീപം ഒരാളുടെ മൃതദേഹം വെള്ളത്തില്‍ കണ്ടെത്തി. മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. പല റോഡുകളും വെള്ളത്തിനടിയിലാണ്. പാലങ്ങളിലും വെള്ളം കയറി.
दिल्ली के आईटीओ के पास अन्ना नगर में पानी में कई मकान बह गए ,बारिश के पहले न नाले साफ हुए सीवर,इसलिए ये हाल है,राजधानी की इससे बदतर हालत क्या हो सकती है pic.twitter.com/Oq66qV7xD7
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) July 19, 2020