മാന്നാര്‍: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വേനല്‍മഴ ശക്തമാവുകയാണ്. ഇതിനിടയില്‍ ഇടിമിന്നലും രൂക്ഷമാവുന്നുണ്ട് പലയിടങ്ങളിലും. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ ചെന്നിത്തലയില്‍ വ്യാപക നാശനഷ്ടം. വീടിന്റെ ഒന്നാം നിലയില്‍ തീ പിടിച്ചു ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. വീടിനും നാശ നഷ്ടം സംഭവിച്ചു. ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ഷൈന്‍ ഭവനത്തില്‍ സി.ജെ മാത്യുവിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. ഇന്ന് വെളുപ്പിന് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ഒന്നാം നിലയിലെ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചു.
മാത്യുവിനെ കൂടാതെ മരുമകള്‍ ലിനി കൊച്ചുമക്കളായ റയാന്‍, റോസന്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ താഴത്തെ നിലയിലായിരുന്നു. ആയതിനാല്‍ വലിയ ഒരു ദുരന്തം ഒഴിവായി. ഒന്നാം നിലയിലെ വീടിന്റെ ഭിത്തി ഉള്‍പ്പെടെ ഇടിമിന്നലിന്റെ ശക്തിയില്‍ പൊട്ടി കീറി ഇളകി മാറിയ നിലയിലാണ്. നിലത്ത് ഇട്ടിട്ടുള്ള ടൈല്‍സ് പൊട്ടി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.