അങ്ങാടി , കോട്ടാങ്ങൽ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള വിതരണ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം 5 ന് നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി , കോട്ടാങ്ങൽ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള വിതരണ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം 5 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. രാവിലെ 9.30ന് അങ്ങാടി പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വെച്ച് അങ്ങാടി പദ്ധതിയുടെയും രാവിലെ 10 ന് കോട്ടാങ്ങൽ കുളത്തൂരിൽ വെച്ച് കോട്ടാങ്ങൽ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. ജല്‍ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ ജലവിതരണം നടത്തുന്നത്.

കോട്ടാങ്ങല്‍ പഞ്ചായത്തിലെ വിതരണത്തിന് 33.13 കൂടി രൂപയുടെ പ്രവൃത്തികളാണ് ടെൻഡർ ചെയ്തത്. നിലവിലുള്ള പെരുമ്പാറ, മലമ്പാറ പദ്ധതികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ജലവിതരണ കുഴലുകൾ സ്ഥാപിക്കുന്നത്. കോട്ടാങ്ങൽ – ആനിക്കാട് കുടിവെള്ള പദ്ധതി വരുന്നതോടെ ഈ രണ്ട് പദ്ധതികളും ആ പദ്ധതിയുമായി ലയിക്കും. തുടർന്ന് ട്രീറ്റ്മെൻറ് ചെയ്ത വെള്ളം ഇവിടേക്ക് എത്തിക്കാനും ആകും. 4106 ഹൗസ് കണക്ഷനുകൾ ആണ് പദ്ധതി വഴി നൽകുക. അങ്ങാടി പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാൻ 6.76 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. 2316 ഗാർഹിക കണക്ഷനുകളാണ് പദ്ധതി വഴി നൽകുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...