വാഹനത്തിലെ കണ്ണാടി ചന്തം നോക്കാനല്ല , ഉപയോഗിക്കുന്ന വിധം വിവരിച്ച് കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാഹനത്തിലെ കണ്ണാടി ചന്തം നോക്കാനല്ലെന്ന് കേരള പോലീസ്. വാഹനത്തിലെ കണ്ണാടി ഉപയോഗിക്കുന്ന വിധം വിവരിച്ച് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. വാഹനത്തിലെ കണ്ണാടി ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. കണ്ണാടികള്‍ സശ്രദ്ധം ഉപയോഗിക്കുന്നത് വഴി അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും പറയുന്നു. വശങ്ങളിലൂടെയും പിറകിലൂടെയും വരുന്ന വാഹനങ്ങള്‍ കണ്ട് സുരക്ഷിതമായി വാഹനം ഓടിക്കാനാണ് വാഹനത്തില്‍ കണ്ണാടി. വാഹനത്തില്‍ കയറിയാല്‍ ആദ്യം കണ്ണാടി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. അതിന് മുന്‍പ് ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിക്കണം.

ഹെഡ് റെസ്റ്റില്‍ തല ചായ്ച്ച് വേണം കണ്ണാടിയിലേക്ക് നോക്കുവാന്‍. ഹെഡ് റെസ്റ്റില്‍ തല ചായ്ച്ച് തല തിരിച്ചാല്‍ മൂന്ന് കണ്ണാടിയിലും തല എത്തണം. ആദ്യം ഉള്‍വശത്തെ കണ്ണാടി വേണം ക്രമീകരിക്കാന്‍. ഇത് രണ്ടായി സങ്കല്‍പ്പിക്കണം. കാല്‍ഭാഗം മുകളിലത്തെ കാഴ്ചകള്‍ കാണാന്‍. മുക്കാല്‍ ഭാഗം റോഡ് കാണാനും. സൈഡ് മിററുകളെ മൂന്നായി തിരിക്കാം. ഉള്ളിലെ പകുതിയില്‍ കാറിന്റെ പകുതി കാണണം. മറ്റു രണ്ടു പകുതികളില്‍ റോഡും ചുറ്റുപാടും കാണണം. യൂടേണ്‍ എടുക്കുമ്പോഴും ഒരു ട്രാക്കില്‍ നിന്ന് മറ്റൊരു ട്രാക്കിലേക്ക് മാറുമ്പോഴും ഇട റോഡുകളിലേക്ക് തിരിയുമ്പോഴും ഓവര്‍ ടേക്കിങ്ങ് ചെയ്യുമ്പോഴും റിയര്‍ വ്യൂ മിറര്‍ സശ്രദ്ധം നിരീക്ഷിക്കേണ്ടതാണെന്നും കേരള പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...