ചെന്നിത്തലയിൽ ഇടിമിന്നലിൽ  വ്യാപക നാശനഷ്ടം ; വീടിന്റെ ഒന്നാം നിലയിൽ തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വേനല്‍മഴ ശക്തമാവുകയാണ്. ഇതിനിടയില്‍ ഇടിമിന്നലും രൂക്ഷമാവുന്നുണ്ട് പലയിടങ്ങളിലും. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ ചെന്നിത്തലയില്‍ വ്യാപക നാശനഷ്ടം. വീടിന്റെ ഒന്നാം നിലയില്‍ തീ പിടിച്ചു ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. വീടിനും നാശ നഷ്ടം സംഭവിച്ചു. ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ഷൈന്‍ ഭവനത്തില്‍ സി.ജെ മാത്യുവിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. ഇന്ന് വെളുപ്പിന് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ഒന്നാം നിലയിലെ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചു.

മാത്യുവിനെ കൂടാതെ മരുമകള്‍ ലിനി കൊച്ചുമക്കളായ റയാന്‍, റോസന്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ താഴത്തെ നിലയിലായിരുന്നു. ആയതിനാല്‍ വലിയ ഒരു ദുരന്തം ഒഴിവായി. ഒന്നാം നിലയിലെ വീടിന്റെ ഭിത്തി ഉള്‍പ്പെടെ ഇടിമിന്നലിന്റെ ശക്തിയില്‍ പൊട്ടി കീറി ഇളകി മാറിയ നിലയിലാണ്. നിലത്ത് ഇട്ടിട്ടുള്ള ടൈല്‍സ് പൊട്ടി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...