തകർന്ന റോഡിൽ യാത്രാദുരിതമേറി ; നന്നാക്കാൻ മുന്നിട്ടിറങ്ങി നഗരസഭാ ഉപാധ്യക്ഷ

For full experience, Download our mobile application:
Get it on Google Play

മുക്കം : റോഡ് തകർന്ന് യാത്രാദുരിതമേറിയതോടെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ മുന്നിട്ടിറങ്ങി നഗരസഭാ ഉപാധ്യക്ഷയുംം സന്നദ്ധ പ്രവർത്തകരും. നഗരസഭയിലെ പ്രധാന പാതകളിലൊന്നായ മുക്കം – ചേന്ദമംഗലൂർ റോഡാണ് ഉപാധ്യക്ഷ കെ.പി ചാന്ദ്നിയും കുറ്റിപ്പാല കൈത്താങ്ങ് പ്രവർത്തകരും ചേർന്ന് താത്കാലികമായി ഗതാഗത യോഗ്യമാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിൽ കുറ്റിപ്പാല മുതൽ ചേന്ദമംഗലൂർവരെ മിക്ക സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്രപോലും ദുഷ്കരമായ അവസ്ഥയാണ്.

മഴ കനത്ത് കുഴികളിൽ വെള്ളം കെട്ടി നിന്ന് ആഴം മനസ്സിലാക്കാതെ അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ കൂടിയായ ചാന്ദ്നി മുന്നിട്ടിറങ്ങിയത്. പിന്നാലെ കുറ്റിപ്പാല കൈത്താങ്ങ് പ്രവർത്തകരും എത്തിയതോടെ കുറ്റിപ്പാല മുതൽ കക്കടവത്ത് അമ്പലംവരെയുള്ള ഭാഗത്തെ കുഴികൾ അടച്ചു. റോഡ് നവീകരണത്തിന് ഫണ്ട് പാസായിട്ടുണ്ടെന്നും മഴ മാറിയാൽ പ്രവൃത്തി ആരംഭിക്കുമെന്നും ചാന്ദ്നി പറഞ്ഞു.

പ്രവൃത്തി തുടങ്ങുന്നതുവരെ താത്കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഇപ്പോൾ കുഴിയടച്ചതെന്നും അവർ പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങളും കലാലയങ്ങളും തുറന്നതോടെ നൂറുകണക്കിന് ആളുകളാണ് ദിവസേന ഇതുവഴി യാത്ര ചെയ്യുന്നത്. തീർത്തും യാത്ര ദുഷ്കരമായ റോഡിൽ താത്‌കാലികമായെങ്കിലും നടന്ന പ്രവൃത്തി യാത്രക്കാർക്ക് വലിയ ആശ്വാസമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....