കൊല്ലത്ത് 12 കാരനെ പീഡിപ്പിച്ച കേസിൽ ഡാൻസ് മാസ്റ്റർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് 12 കാരനെ പീഡിപ്പിച്ച കേസില്‍ ഡാന്‍സ് മാസ്റ്റര്‍ അറസ്റ്റിലായി. കൊല്ലം കുമ്മിള്‍ സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. നാല് വര്‍ഷം മുന്‍പും സമാനമായ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. 12 വയസുകാരനിലുണ്ടായ സ്വഭാവ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ സ്‌കൂള്‍ വഴി കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് മാതാപിതാക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ അടക്കം കുട്ടികളെ വര്‍ഷങ്ങളായി ഡാന്‍സ് പഠിപ്പിക്കുന്നയാളാണ് സുനില്‍ കുമാര്‍. 2019 ലും സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അന്ന് കേസെടുത്തത് പാങ്ങോട് പോലീസായിരുന്നു. ആ കേസില്‍ റിമാന്റിലായിരുന്ന ഇയാള്‍ 60 ദിവസം ജയിലില്‍ കഴിഞ്ഞു. ഇതിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ഈ വിവരം അറിയാതെയാണ് ഇയാളുടെ അടുത്തേക്ക് മക്കളെ മാതാപിതാക്കള്‍ ഡാന്‍സ് പഠിപ്പിക്കാന്‍ അയച്ചത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചട്ടങ്ങളിൽ ഭേദഗതി : നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ

0
തിരുവനന്തപുരം : പെറ്റ് ഷോപ്പുകളിൽനിന്നു വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിലെ വളർത്തുനായ്ക്കളിലും ആർഎഫ്ഐഡി...

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

0
കാസർകോട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാൽ...

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാൾ പിടിയിൽ

0
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന...