കാസർകോട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാൽ നെല്ലിത്തറ സ്വദേശിനി കാർത്യായനി (57) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ സ്വന്തം വീട്ടിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കാർത്യായനി പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജാനകിയുടെയും പരേതനായ വി. മുത്തുവിന്റെയും മകളാണ് പരേതയായ കാർത്യായനി. ഭർത്താവ്: നാരായണൻ മക്കൾ: മഹേഷ്, അശോകൻ, മണിക്കുട്ടൻ (മൂന്നുപേരും ഗൾഫിൽ ജോലി ചെയ്യുന്നു), അനീഷ് മരുമക്കൾ: ദീക്ഷ, ചിപ്പി, സ്വാതി
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























