ത​മി​ഴ്​​നാ​ട്ടി​ലെ പ്ര​ശ​സ്​​ത ഭ​ര​ത​നാ​ട്യം ന​ര്‍​ത്ത​ക​ന്‍ സാ​ക്കി​ര്‍ ഹു​സൈ​നെ ശ്രീ​രം​ഗം രം​ഗ​നാ​ഥ​ര്‍ കോ​വി​ലി​ല്‍​ മ​തം പ​റ​ഞ്ഞ്​ പു​റ​ത്താ​ക്കി

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ത​മി​ഴ്​​നാ​ട്ടി​ലെ പ്ര​ശ​സ്​​ത ഭ​ര​ത​നാ​ട്യം ന​ര്‍​ത്ത​ക​ന്‍ സാ​ക്കി​ര്‍ ഹു​സൈ​നെ ശ്രീ​രം​ഗം രം​ഗ​നാ​ഥ​ര്‍ കോ​വി​ലി​ല്‍​നി​ന്ന്​ ഒ​രു സം​ഘ​മാ​ളു​ക​ള്‍ മ​തം പ​റ​ഞ്ഞ്​ ആ​ക്ഷേ​പി​ച്ച്‌​ പു​റ​ത്താ​ക്കി. ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പി​ച്ച​താ​യും ആ​രോ​പ​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത​മി​ഴ്​​നാ​ട്​ ദേ​വ​സ്വം വ​കു​പ്പ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ സം​ഘ്​​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​നാ​യ രം​ഗ​രാ​ജ​ന്‍ ന​ര​സി​മ്മ​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സം​ഘം സാ​ക്കി​ര്‍ ഹു​സൈ​നെ ക​ഴു​ത്തി​നു ​പി​ടി​ച്ച്‌​ ത​ള്ളി മ​ര്‍​ദി​ച്ച​ത്. വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്​​തു. മ​ര്‍​ദ​ന​മേ​റ്റ സാ​ക്കി​ര്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ്രമുഖ ക്ഷേത്രങ്ങള്‍ പതിവായി സന്ദര്‍ശിക്കുന്ന വ്യക്​തിയാണ്​ ഇദ്ദേഹം. ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​റി​ന്‍റെ ‘ക​ലൈ​മാ​മ​നി’ പു​ര​സ്​​കാ​ര ജേ​താ​വാ​ണ്. ത​മി​ഴ്​​നാ​ട്ടി​ലെ മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും നൃ​ത്ത​പ​രി​പാ​ടി​ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​താ​ദ്യ​മാ​യാ​ണ്​ മ​ത​ത്തി​ന്‍റെ പേ​രി​ല്‍ മ​ര്‍​ദ​ന​മേ​ല്‍​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും ക​ടു​ത്ത മാ​ന​സി​കാ​ഘാ​ത​ത്തിലാണെ​ന്നും സാ​ക്കി​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു. അഹിന്ദുക്കള്‍ക്ക്​ പ്രവേശനമില്ലെന്ന്​ പറഞ്ഞാണ്​ തന്നെ പുറത്താക്കിയത്. പ്ര​ള​യ​സ​മ​യ​ത്തും കോ​വി​ഡ്​ കാ​ല​ത്തും മു​സ്​​ലിം സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍ ജാ​തി​മ​ത ഭേ​ദ​മ​ന്യേ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. തി​രു​വ​ല്ലി​ക്കേ​ണി ക്ഷേ​ത്ര​ത്തി​ലും മു​സ്​​ലിം​ങ്ങള്‍ സേ​വ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍, സം​ഭ​വ​ത്തി​ല്‍ ക്ഷേ​ത്ര​ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക്​ ബ​ന്ധ​മി​ല്ലെ​ന്നും ക്ഷേ​ത്ര​ജീ​വ​ന​ക്കാ​ര്‍ ആ​രും സാ​ക്കി​ര്‍ ഹു​സൈ​നെ ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും ശ്രീ​രം​ഗം ക്ഷേ​ത്രം ജോ.ക​മീ​ഷ​ണ​ര്‍ മാ​രി​മു​ത്തു അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...