Friday, April 4, 2025 1:23 am

വിവാഹേതര ബന്ധങ്ങള്‍ അപകടം : അഡ്വ. പി സതീദേവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തില്‍ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവല്ല മാമ്മന്‍മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു. ഐസിഎഡിഎസിന്റെ സഹായത്തോടെ വനിതാ കമ്മിഷന്‍ കൗണ്‍സിലിംഗ് നടത്തുന്നത് ചെയര്‍പേഴ്‌സണ്‍ ചൂണ്ടികാട്ടി. കുടുംബ ബന്ധങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്.

ജില്ലയിലെ നേഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയതായി സതീദേവി വ്യക്തമാക്കി. അദാലത്തില്‍ ലഭിച്ച 57 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും നാല് എണ്ണം ജാഗ്രതാ സമിതി റിപ്പോര്‍ട്ടിനുമായി അയച്ചു. സൗജന്യ നിയമസഹായത്തിനായി ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 34 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി ടീച്ചര്‍, അഭിഭാഷകരായ സിനി, രേഖ, പൊലിസ് ഉദ്യോഗസ്ഥര്‍, ഐസിഡിഎസ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശുചിത്വ പ്രഖ്യാപനവുമായി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കോയിപ്രം ബ്ലോക്ക്തല...

വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് തിരുവല്ലയില്‍ നടന്നു

0
പത്തനംതിട്ട : സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ...

പീരുമേടിൽ ലോകത്തിലെ ഏറ്റവും ചെറിയ ആടിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു

0
പീരുമേട്: ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച ആടിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് ആടിൻ്റെ...

സംസ്കൃത സർവ്വകലാശാലയിൽ കെയ‍‍‍ർ – ടേക്ക‍ർ‍ (മേട്രൺ) ഒഴിവുകൾ

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വനിത ഹോസ്റ്റലുകളിലെ കെയ‍ർ - ടേക്ക‍‍ർ (മേട്രൻ)...