പത്തനംതിട്ട : അന്തരിച്ച അന്തർദേശിയ വോളിബോൾതാരവും കേരളത്തിന്റെ മുൻ ക്യാപ്റ്റനുമായ ഡാനിക്കുട്ടി ഡേവിഡിന്റെ ഭൗതിക ശരീരം ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ പൊതുദർശനത്തിന് വെച്ചു. ജില്ല സ്പോർട്സ് കൗൺസിലിനുവേണ്ടി പ്രസിഡന്റ് കെ. അനിൽകുമാർ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പുഷ്പ ചക്രത്തിനൊപ്പം വോളിബോളും മൃതദേഹത്തിൽ സമർപ്പിച്ചു. തുടർന്ന് അനുശോചനയോഗവും നടന്നു.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അനുശോചന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
അന്തർദേശീയ താരങ്ങളായ ജോൺസൺ ജേക്കബ്ബ് , ഡോ. ജോർജ്ജ് മാത്യൂ , ഷാജി ജോർജ്ജ് , മുൻ ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ സലിം പി .ചാക്കോ, സജി അലക്സ് , മുനിസിപ്പല്‍ ചെയർപേഴ്സൺ
റോസ് ലിൻ സന്തോഷ്, നഗരസഭ കൗൺസിലർ പി.കെ. ജേക്കബ്ബ് , ഒളിപിംക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ. പ്രകാശ് ബാബു , വോളിബോൾ അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് റെജി മാത്യൂ , സംസ്ഥാന വോളിബോൾ റഫറിമാരായ പി.വി. എബ്രഹാം , കെ. സോമരാജൻ , ജില്ല സ്പോർട്സ് കൗൺസിൽ ഏക്സിക്യൂട്ടിവ് അംഗങ്ങളായ ഡോ. റെജിനോൾഡ് വർഗ്ഗീസ് , ആർ. പ്രസന്നകുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കായിക രംഗത്തെ പ്രമുഖരും വോളിബോൾ താരങ്ങളുമുൾപ്പടെ നിരവധിപേർ പങ്കെടുത്തു.