ബംഗളുരുവില്‍ നിന്നും ബസില്‍ കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പന്തളം : ബംഗളുരുവില്‍ നിന്നും ബസില്‍ കൊണ്ടുവന്ന എംഡിഎംഎ യുമായി യുവാവിനെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് പിടികൂടി. പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ വീട്ടില്‍ ബ്രില്ലി മാത്യു (40)വാണ് അറസ്റ്റിലായത്. കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ മുന്നില്‍ ബസില്‍ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പ്രതിയില്‍ നിന്നും 36.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എട്ടു ചെറിയ സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. മുന്‍പ് മണ്ണുകടത്തുകാരെ പിടിക്കാനുള്ള ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെ കബളിപ്പിച്ചിരുന്നയാളാണ് ബ്രില്ലി.

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൈവശമുണ്ടായിരുന്ന ബാഗിന്റെ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി രാസലഹരി സംസ്ഥാനത്തിനു പുറത്തു നിന്നും എത്തിക്കുന്നതായി സംശയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവില്‍ നിന്നും എത്തിച്ച എംഡിഎംഎ ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് ഉദ്ദേശിച്ചു കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ വെളിവായി. ഇയാള്‍ക്ക് ഇത് ആരു നല്‍കി, കൂടുതല്‍ പ്രതികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...