ചെന്നൈ : ഇറുക്കുമതി ചെയ്ത ആഡംബര കാറിന് പ്രവേശന നികുതി ഒഴിവാക്കിത്തരണമെന്ന് നടൻ ധനുഷും കോടതിയിൽ ആവശ്യപ്പെട്ടു. ധനുഷ് 2015 ൽ ഫയൽ ചെയ്ത ഹർജിയിൽ മദ്രാസ് ഹൈക്കോടതി നാളെ വിധി പറയും.
സമാന കേസിൽ നടൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ജഡ്ജി എസ്.എം സുബ്രഹ്മണ്യം തന്നെയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ വിജയ് നൽകിയ ഹർജി തള്ളുകയും നടന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ഉത്തരവിട്ടിരുന്നത്.