ഫോട്ടോയും, വീഡിയോയും കണ്ടുകഴിഞ്ഞാല്‍ ഉടന്‍ ഡിലീറ്റ് ആകും ; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സ്‌ആപ്പ്. വ്യൂ ഒണ്‍സ് ഫീച്ചര്‍ ആണ് വാട്‌സ്‌ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോയും വീഡിയോയും ആര്‍ക്കാണോ അയക്കുന്നത്, അയാള്‍ അത് ഓപ്പണ്‍ ആക്കിക്കഴിഞ്ഞാല്‍ മെസ്സേജ് ഡിലീറ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ ഒണ്‍സ്.

ഇത്തരത്തില്‍ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോര്‍വേഡ് ചെയ്യാനും സേവ് ചെയ്യാനും സ്റ്റാര്‍ മെസ്സേജ് ആക്കാനും സാധിക്കില്ല. ഫോട്ടോയും ചിത്രങ്ങളും ഫോണ്‍ ഗാലറിയില്‍ സേവ് ആകില്ലയെന്ന് വാട്‌സ്‌ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ ഫീച്ചര്‍ ഈയാഴ്ച മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും. ഉപയോക്താക്കളുടെ സ്വാകാര്യതയ്ക്ക് പ്രധാന്യം നല്‍കിയാണി ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് വാട്‌സ്‌ആപ്പ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...