Monday, June 24, 2024 11:39 am

കൊവിഡ് 19 : ധാരാവിയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം 43 ആയി. നാലുപേര്‍ ഇവിടെ വൈറസ് രോഗം ബാധിച്ച്‌ മരിച്ചിട്ടുണ്ട്.

വൈറസ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ധാരാവിയില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണം ശക്തമാക്കി. ഇവിടേക്കുള്ള റോഡുകള്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച്‌ അടച്ചു. നിരീക്ഷണത്തിനായി പോലീസിനെയും സര്‍ക്കാര്‍ നിയോഗിച്ചു.

സംസ്ഥാനത്തെ മറ്റ് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായ നാഗ്പൂരിലെ സത്രഞ്ജിപുര, മോമിന്‍പുര എന്നിവിടങ്ങളിലേക്കുള്ള വഴികളും പോലീസ് അടച്ചു. ഇവിടെയും നിരീക്ഷണത്തിനായി പോലീസുകാരെ സര്‍ക്കാര്‍ വിന്യസിപ്പിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1761 ആയി. 127 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : സംസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം

0
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത്...

പടയണി ഗ്രാമങ്ങൾക്ക് കമുകിൻതൈകൾ വിതരണം ചെയ്തു

0
തിരുവല്ല : ഫോക്‌ലോർ അക്കാദമിയും കാർഷിക സർവകലാശാലയും ചേർന്ന് നടപ്പാക്കിയ പദ്ധതിയിൽ...

മെഴുവേലി ഗ്രാമപ്പഞ്ചായത്ത് കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
ഇലവുംതിട്ട : പ്ലാന്തോട്ടത്ത് സരിഗ ഗ്രന്ഥശാലയും മെഴുവേലി ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ്...

ഏഴംകുളം ജംഗ്ഷനും കരിങ്ങാട്ടിപ്പടിക്കും ഇടയിലുള്ള കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നു

0
ഏഴംകുളം : ഏഴംകുളം ജംഗ്ഷനും കരിങ്ങാട്ടിപ്പടിക്കും ഇടയിലുള്ള കനാലിൽ കക്കൂസ് മാലിന്യവും...