മുംബൈ : മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം 43 ആയി. നാലുപേര്‍ ഇവിടെ വൈറസ് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
വൈറസ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ധാരാവിയില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണം ശക്തമാക്കി. ഇവിടേക്കുള്ള റോഡുകള്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചു. നിരീക്ഷണത്തിനായി പോലീസിനെയും സര്‍ക്കാര്‍ നിയോഗിച്ചു.
സംസ്ഥാനത്തെ മറ്റ് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായ നാഗ്പൂരിലെ സത്രഞ്ജിപുര, മോമിന്‍പുര എന്നിവിടങ്ങളിലേക്കുള്ള വഴികളും പോലീസ് അടച്ചു. ഇവിടെയും നിരീക്ഷണത്തിനായി പോലീസുകാരെ സര്‍ക്കാര്‍ വിന്യസിപ്പിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1761 ആയി. 127 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.