പ്രവാസികള്‍ക്ക് ഇരുട്ടടി ; ഗള്‍‌ഫിലേക്കുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി

For full experience, Download our mobile application:
Get it on Google Play

അബുദാബി: ഗള്‍‌ഫിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. വേനല്‍ അവധിക്കു ഗള്‍ഫിലെ സ്കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റെടുത്തു നാട്ടില്‍ എത്തിയവരാണു തിരിച്ചുപോകാനാകാതെ കുടുങ്ങിയത്. ഗള്‍ഫില്‍ ഇന്നലെ സ്കൂളുകള്‍ തുറന്നതോടെ പ്രവാസി വിദ്യാര്‍ഥികളും വിമാനടിക്കറ്റ് നിരക്ക് വര്‍ധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണു ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കില്‍ 5000-10,000 രൂപവരെ നിരക്ക് കൂടും. ഒരാള്‍ക്കു 40,000 രൂപയ്ക്കു മുകളിലാണു വണ്‍വേ നിരക്ക്.

ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ല. 4 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യുഎഇയിലേക്ക് കണക്​ഷന്‍ വിമാനങ്ങളില്‍ മണിക്കൂറുകളോളം യാത്ര ചെയ്താലേ എത്താനാകൂ. കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതല്‍ 5 ലക്ഷം വരെയും ചെലവാകും. ഖത്തറിലേക്കു 1.5 മുതല്‍ 4.2 ലക്ഷം രൂപ വരെയാണു നിരക്ക്. ഒരാള്‍ക്ക് 35,000 രൂപയും. മസ്കത്തിലേക്ക് ഒരാള്‍ക്ക് 35,000 രൂപയും നാലംഗ കുടുംബത്തിനു കുറഞ്ഞത് 1.25 ലക്ഷം രൂപയും നല്‍കണം. ബഹ്റൈനിലേക്കു 1.7 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപ വരെ. ഒരാള്‍ക്കു 44,000 രൂപയ്ക്കു മുകളിലും.

റിയാദിലേക്ക് ഒരാള്‍ക്കു 50,000 രൂപയും നാലംഗ കുടുംബത്തിനു 1.8 മുതല്‍ 9.4 ലക്ഷം രൂപ വരെയുമാണു നിലവിലെ നിരക്ക്. സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ നിരക്കു കുറയുമെന്നാണു കണക്കുകൂട്ടുന്നത്. അവധി നേരത്തെ ആസൂത്രണം ചെയ്തു മാസങ്ങള്‍ക്കു മുന്‍പ് വിമാന ടിക്കറ്റ് എടുത്തുവയ്ക്കുന്നവര്‍ക്കു മാത്രമാണ് താരതമ്യേന കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനൊക്കുക. അല്ലാത്തവര്‍ സീസണ്‍ സമയത്തെ കൂടിയ നിരക്കു നല്‍കി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...